ഡെങ്കിപ്പനി; പ്രതിരോധ പ്രവർത്തനം നടത്തി
കായംകുളം: കൃഷ്ണപുരം വിശ്വഭാരതി മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വെള്ളംകെട്ടിനിൽക്കുന്ന പൊതുവിടങ്ങളിൽ ഗപ്പിക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. സ്‌കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ ഫിഷറീസ് ക്ലബ്ബുമായി ചേർന്നാണു പരിപാടി നടത്തിയത്. പ്രഥമാധ്യാപിക ജെ. സുധാ തങ്കച്ചി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ ജെ. പ്രവീൺ, മുക്ത ബാനർജി, സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ ജിഷ്ണുശോഭ, ധനേഷ് രാജേന്ദ്രൻ, മഹേഷ് പുത്തില്ലം, എൻ.എസ്. ദീപക്, ഷംല ഹസീബ് എന്നിവർ നേതൃത്വംനൽകി.
July 22
12:53
2022