ഉത്തരപ്പള്ളിയാർ: മാതൃഭൂമി സീഡ് ക്ലബ്ബ് റാന്തൽ യാത്ര നടത്തി
ചെങ്ങന്നൂർ: ഉത്തരപ്പള്ളിയാറിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു ചെറിയനാട് ദേവസ്വം ബോർഡ് സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് റാന്തൽ യാത്ര നടത്തി. കുളിക്കാംപാലത്തുനിന്ന് ഇടവങ്കാട് വരെയാണ് യാത്ര നടത്തിയത്. പുഴകൾ സംസ്കാര വാഹിനികളാണെന്നും നദീസംസ്കാരം വളർന്നു വരേണ്ടതാണെന്നും റാന്തൽ യാത്ര ഫ്ളാഗ് ഓഫ് ചെയ്ത കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്താൻ മാതൃഭൂമി സീഡ് ചെയ്യുന്ന പ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പി.ടി.എ. പ്രസിഡന്റ് ടി.സി. സുനിൽകുമാർ അധ്യക്ഷനായി. ഉത്തരപ്പള്ളിയാർ ജനകീയ സമിതി നേതാക്കന്മാരായ വി.കെ. വാസുദേവൻ, വി.എസ്. ഗോപാലകൃഷ്ണൻ, പി. ഉണ്ണിക്കൃഷ്ണൻ നായർ, കെ.കെ. തങ്കപ്പക്കുറുപ്പ്, കെ.കെ. അച്യുതക്കുറുപ്പ്, ടീച്ചർ കോ-ഓർഡിനേറ്റർ ജി. രാധാകൃഷ്ണൻ, ആർ. ജയസുധ, വി. ഹരിഗോവിന്ദ്, പ്രവീൺ നായർ, അജേഷ് കുമാർ, ഡോ. അനു പണിക്കർ എന്നിവർ നേതൃത്വം നൽകി.
July 22
12:53
2022