ചാവടി സ്കൂളിൽ ഓണത്തിനൊരു കൂട ബന്തിപ്പൂക്കൾ പദ്ധതി
ചാരുംമൂട്: സ്കൂളിലെ കൃഷിയിൽനിന്നു കിട്ടുന്ന ബന്തിപ്പൂക്കൾകൊണ്ട് ഇത്തവണ താമരക്കുളം ചാവടി പി.എൻ.പി.എം. എൽ.പി. സ്കൂളിലെ കുരുന്നുകൾ ഓണത്തിനു പൂക്കളമൊരുക്കും. ഇതൾ മാതൃഭൂമി സീഡ് ക്ലബ്ബിന്‍റെ നേതൃത്വത്തിലാണ് സ്കൂൾ വളപ്പിലെ പൂക്കൃഷി. സഹായവുമായി പി.ടി.എ.യും അധ്യാപകരും താമരക്കുളം കൃഷിഭവനും രംഗത്തുണ്ട്.
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് മഹീഷ് മലരിമേൽ അധ്യക്ഷനായി. കൃഷി അസിസ്റ്റന്റ് അജികുമാർ, പഞ്ചായത്തംഗം ആര്യാ ആദർശ്, പ്രഥമാധ്യാപിക വി. ശ്രീകുമാരി, സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ ഗീതാ ജി.നായർ, ജയശ്രീ, അമ്പിളി, തഹസിന, ദർശന, മായ എന്നിവർ സംസാരിച്ചു.
July 22
12:53
2022