പത്തിയൂർ ഗവ. പഞ്ചായത്ത് ഹൈസ്കൂളിൽ സീഡ് ക്ലബ്ബ് ഉദ്ഘാടനം
കായംകുളം: പത്തിയൂർ ഗവ. പഞ്ചായത്ത് ഹൈസ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഉദ്ഘാടനവും ജനസംഖ്യാദിനാചരണവും നടത്തി. സ്കൂൾ അങ്കണത്തിൽ പ്ലാവിൻ തൈനട്ട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി. ബാബു ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്റെ ചുമതലയുള്ള ഡി. കിരൺ അധ്യക്ഷനായി. ക്ലബ്ബ് കോ-ഓർഡിനേറ്റർ ആർ. രാജേഷ്, സുരേഷ് ബാബു, ജോസഫ് ജോർജ്, സന്ദീപ്, ശ്രീകല, ബിന്ദു, പ്രവിത എന്നിവർ സംസാരിച്ചു.
July 22
12:53
2022