ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്
ചെറിയനാട്: ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ പുനർജനി മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുമായി രണ്ടുഘട്ടമായാണ് ക്ലാസ് സംഘടിപ്പിച്ചത്.
ചെങ്ങന്നൂർ എക്സൈസ് ഇൻസ്പെക്ടർ അരുൺകുമാർ ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ ജെ. ലീന, പി.ടി.എ. പ്രസിഡന്റ് ടി.സി. സുനിൽകുമാർ, അധ്യാപകരായ എസ്. ഭാമ, ബി. ചന്ദ്രശേഖർ, എസ്. ശ്രീകലാദേവി, സീഡ് കോ-ഓർഡിനേറ്റർ ആർ. വീണ എന്നിവർ നേതൃത്വം നൽകി.
July 22
12:53
2022