SEED News

പാമ്പുകളെക്കുറിച്ചു കുട്ടികൾക്കു ബോധവത്കരണം


കൊല്ലകടവ്: കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്‌കൂളിൽ 'നിറകതിർ' മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക പാമ്പുദിനാചാരണത്തോടനുബന്ധിച്ചു ബോധവത്കരണ പരിപാടി നടത്തി. പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ വിദഗ്‌ധനായ ചെങ്ങന്നൂർ സ്വദേശി സാം ജോൺ ക്ലാസ് നയിച്ചു. നമ്മുടെ നാട്ടിലും വിദേശത്തും കണ്ടുവരുന്ന വിവിധയിനം പാമ്പുകളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വിശദീകരിച്ചു.
കുട്ടികളുടെ വിവിധതരത്തിലുള്ള സംശയങ്ങൾക്കു മറുപടി നൽകി. അധ്യാപകരായ എം.ആർ. സലീന, സൈലജ, ജി. അരുൺ, ജെസ്റ്റിൻ ജെയിംസ് എന്നിവർ സംസാരിച്ചു. സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ എച്ച്. അൻവർ നേതൃത്വം നൽകി.

July 22
12:53 2022

Write a Comment

Related News