SEED News

അബ്ദുൾ കലാമിന്റെ സ്മരണയ്ക്കായി സ്നേഹാമൃതം

ആലപ്പുഴ: തോണ്ടൻകുളങ്ങര ടൈനി ടോട്സ് ജൂനിയർ സ്കൂളിലെ ഹരിതം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പൊതിച്ചോർ വിതരണം ചെയ്തു. ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ ചരമദിനത്തോടനുബന്ധിച്ചാണ് ‘സ്നേഹാമൃതം’ എന്ന പേരിൽ ഉച്ചഭക്ഷണം വിതരണംചെയ്തത്. സാമൂഹികക്ഷേമ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് ആശ്വാസ് എന്ന പേരിൽ സമ്പാദ്യക്കുടുക്കയുടെ ഉദ്ഘാടനവും നിർവഹിച്ചു. സീഡ് ക്ലബ്ബ് അംഗങ്ങൾ വീട്ടിൽനിന്നു തയ്യാറാക്കിക്കൊണ്ടുവന്ന ഭക്ഷണമാണ് വിതരണംചെയ്തത്. 
പ്രിൻസിപ്പൽ ജയലക്ഷ്മി ഗിരീശൻ, സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ ജെസി ആൻറണി, സീഡ് അംഗങ്ങളായ ഭാഗ്യ, ആമിയ, ഡി. പാർവതി, വൈഗ, അഭിനവ് തുടങ്ങിയവർ നേതൃത്വം നൽകി.

August 02
12:53 2022

Write a Comment

Related News