SEED News

കർക്കടകത്തിന്റെ പ്രാധാന്യം വിദ്യാർഥികളിലെത്തിച്ച് സീഡ് ക്ലബ്ബ്


പൂച്ചാക്കൽ: കർക്കടകമാസത്തിന്റെ പ്രാധാന്യവും പാലിക്കേണ്ട ചിട്ടകളും പുതുതലമുറയിലേക്കെത്തിച്ച് മാതൃഭൂമി സീഡ് ക്ലബ്ബ്. പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം ശ്രീനാരായണ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് പരമ്പരാഗതമായ അറിവുകൾ വിദ്യാർഥികൾക്കു പകർന്നുനൽകിയത്. ആരോഗ്യദായകമായ വിഭവങ്ങളുടെ പ്രദർശനവും കർക്കടകക്കഞ്ഞി തയ്യാറാക്കലും വിതരണവും  നടന്നു. 
രാമായണപ്രശ്നോത്തരി, പഴം-പച്ചക്കറികളുടെയും ഔഷധസസ്യങ്ങളുടെയും പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. വി.എച്ച്.എസ്.ഇ.വിഭാഗം പ്രിൻസിപ്പൽ കെ. ചിത്ര ദശപുഷ്പം ഏറ്റുവാങ്ങി ഉദ്ഘാടനംചെയ്തു. സീഡ് ക്ലബ്ബ് കൺവീനർ പി.ആർ. രജനി, ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ എ.ഡി. വിശ്വനാഥൻ, പ്രഥമാധ്യാപിക സ്വപ്ന വത്സലൻ, സ്റ്റാഫ് സെക്രട്ടറി സി.കെ. റീബ എന്നിവർ പ്രസംഗിച്ചു.

August 22
12:53 2022

Write a Comment

Related News