ഐ.ടി.ബി.പി. സൈനികർക്കൊപ്പം സ്വാതന്ത്ര്യവാർഷികമാഘോഷിച്ച് സീഡ് ക്ലബ്ബ് കുട്ടികൾ
ചാരുംമൂട്: ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് (ഐ.ടി.ബി.പി.) സൈനികർക്കൊപ്പം ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യവാർഷികമാഘോഷിച്ച് മാതൃഭൂമി സീഡ് ക്ലബ്ബ് കുട്ടികളും അധ്യാപകരും.
ഞായറാഴ്ച രാവിലെ ഐ.ടി.ബി.പി. നൂറനാട് ക്യാമ്പിലെത്തിയാണ് ആസാദി കാ അമൃത് മഹോത്സവിൽ പങ്കാളികളായത്.
സൈനികരോടൊപ്പം സ്വാതന്ത്ര്യആഘോഷറാലിയിൽ പങ്കെടുത്തുകൊണ്ടായിരുന്നു
തുടക്കം.
നൂറുകണക്കിനു കുട്ടികൾ സൈനികർക്കൊപ്പം ദേശീയപതാകകളുമേന്തി ഭാരത് മാതാ കി ജയ്‌വിളിച്ചു നടത്തിയ റാലിയിൽ രാജ്യസ്നേഹം തുടിച്ചു
നിന്നു.
ഐ.ടി.ബി.പി. കമാൻഡന്റ് എസ്. ജിജുവിന്റ നിർദേശപ്രകാരം കുട്ടികൾക്കുവേണ്ടി ആയുധപ്രദർശനവും ഒരുക്കിയിരുന്നു. രാഷ്ട്രസേവനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിവിധതരം ആയുധങ്ങളെക്കുറിച്ചും ഉപകരണങ്ങളെക്കുറിച്ചും സൈനികർ കുട്ടികൾക്കു വിവരിച്ചുകൊടുത്തു.
ഉദ്യോഗസ്ഥരായ സുനിൽ കുമാർ, സാഗർമൽ മീന, സത് വിന്ദർസിങ്, എൻ.സി. ചാക്കോ, സിബി ദേവസ്യ, ജിജോ വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.
കട്ടച്ചിറ സി.എൻ.പി.പി.എം.വി.എച്ച്,എസ്.എസ്, അമ്പലപ്പുഴ മരിയ മോണ്ടിസോറി സെൻട്രൽ സ്കൂൾ, ചെറുകുന്നം ശ്രീനാരായണ സെൻട്രൽ സ്കൂൾ, കരുവാറ്റ വിദ്യാ പബ്ലിക് സ്കൂൾ, കറ്റാനം സെയ്ന്റ് തോമസ് സീനിയർ സെക്കൻഡറി സ്കൂൾ, നൂറനാട് സി.ബി.എം. എച്ച്.എസ്.എസ്., താമരക്കുളം വി.വി.എച്ച്.എസ്.എസ്., ചത്തിയറ വി.എച്ച്.എസ്.എസ്, മാന്നാർ ഈസ്റ്റ് ഡബ്ള്യു.എൽ.പി.എസ്., മാന്നാർ കരയോഗം യു.പി.എസ്., കായംകുളം വിശ്വഭാരതി മോഡൽ എച്ച്.എസ്.എസ്., കറ്റാനം പോപ്പ് പയസ് എച്ച്.എസ്.എസ്., പറയംകുളം കൊട്ടയ്ക്കാട്ടുശ്ശേരി എ.പി.എം. എൽ.പി.എസ്., താമരക്കുളം ചാവടി പി.എൻ.പി.എം. എൽ.പി.എസ്. എന്നിവിടങ്ങളിൽനിന്നുള്ള അഞ്ഞൂറിൽപ്പരം കുട്ടികളാണ് ആസാദി കാ അമൃത് മഹോത്സവിൽ പങ്കെടുക്കാനെ
ത്തിയത്.
August 22
12:53
2022