സീഡ് ക്ലബ്ബ് ഔഷധസസ്യ പ്രദർശനം നടത്തി
ചേർത്തല: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് ഔഷധസസ്യപ്രദർശനവും ആരോഗ്യബോധവത്കരണ ക്ലാസും നടത്തി. പ്ലാസ്റ്റിക്കിൽനിന്ന് മോചനമെന്ന ലക്ഷ്യത്തിൽ കുട്ടികൾക്ക് പേപ്പർബാഗ് നിർമാണം പരിശീലിപ്പിച്ചു. അവർ വീട്ടിൽനിന്നു തയ്യാറാക്കിക്കൊണ്ടുവന്ന രണ്ടായിരത്തോളം പേപ്പർബാഗ് വിതരണം ചെയ്തു. ശംഭു ബാലസുബ്രഹ്മണ്യം മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ മാധവ ബാലസുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു.
ചേർത്തല ഗവ. ആയുർവേദ ആശുപത്രിയിലെ ഡോക്ടർ എസ്.ജെ. ശ്രീകുമാർ ആരോഗ്യബോധവത്കരണ ക്ലാസെടുത്തു. പി.ടി.എ.പ്രസിഡന്റ് അനൂപ് വേണു അധ്യക്ഷനായി. ചേർത്തല മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി സിബി പഞ്ഞിക്കാരൻ കുട്ടികൾ നിർമിച്ച പേപ്പർബാഗുകൾ ഏറ്റുവാങ്ങി. പ്രഥമാധ്യാപകൻ എ.എസ്. ബാബു, എം. മുരുകൻ, ഷാജി മഞ്ജരി, സീഡ് കോ-ഓർഡിനേറ്റർ വി. രാജു തുടങ്ങിയവർ
പങ്കെടുത്തു.
August 22
12:53
2022