SEED News

വീയപുരം സ്കൂളിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി തുടങ്ങി


വീയപുരം: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എ. ശോഭ നിർവഹിച്ചു. പി.ടി.എ.പ്രസിഡന്റ് സി. പ്രസാദ് അധ്യക്ഷനായി. സ്വാതന്ത്ര്യസമരസേനാനി മാധവക്കുറുപ്പിനെ യോഗത്തിൽ ആദരിച്ചു. മികച്ച കുട്ടിക്കർഷകൻ ജോസ്‌ലറ്റ് ജോഷിയെ അ
നുമോദിച്ചു. 
പ്രഥമാധ്യാപിക ഡി. ഷൈനി, കാർത്തികപ്പള്ളി റോട്ടറി ക്ലബ്ബ്‌ പ്രസിഡന്റ് ഡോ. അബു വർഗീസ്, പി.കെ. മനേക, എസ്. ശ്രീലേഖ, കെ.വി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ഹരിതമോഹനം പരിസ്ഥിതി സീഡ് ക്ലബ്ബാണ് പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്നത്.

August 22
12:53 2022

Write a Comment