SEED News

ജലസ്രോതസ്സുകളുടെ സംരക്ഷണപദ്ധതിയുമായി കട്ടച്ചിറ സ്കൂളിലെ സീഡ് ക്ലബ്ബ്


കറ്റാനം: കട്ടച്ചിറ ക്യാപ്റ്റൻ എൻ.പി. പിള്ള മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ മാതൃഭൂമി സീഡ് ജീവനക്ലബ്ബ് ജലസ്രോതസ്സുകളുടെ സംരക്ഷണപദ്ധതി തവളയില്ലാക്കുളത്തിനു തെളിനീർനൽകി ആരംഭിച്ചു. ഹെഡ്മിസ്ട്രസ് കെ.പി. മായ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കുളത്തിലെ ജലം ദുരുപയോഗം ചെയ്യില്ലെന്നും തുടർന്നുള്ള പരിപാലനച്ചുമതല ക്ലബ്ബ്‌ അംഗങ്ങൾ ഏറ്റെടുക്കുന്നതായും പ്രതിജ്ഞചെയ്തു. 
മേഖലയിലെ കൂടുതൽ ജലസ്രോതസ്സുകൾ കണ്ടെത്തി സംരക്ഷിക്കാനും സീഡ് ക്ലബ്ബ് തീരുമാനിച്ചു. സ്കൂൾ മാനേജർ മായാ ശ്രീകുമാർ, അഡ്മിനിസ്‌ട്രേറ്റർ സിറിൽ എസ്‌. മാത്യു, ഗംഗാറാം, സീഡ് ജീവന കോ-ഓർഡിനേറ്റർ അനീഷ് അബ്ദുൽ അസീസ്, അധ്യാപകരായ ബെന്നിൻടൺ, ലീന തുടങ്ങിയവർ ചടങ്ങിൽ പ
ങ്കെടുത്തു.

August 22
12:53 2022

Write a Comment

Related News