SEED News

ലോകനാട്ടറിവ് ദിനം ആചരിച്ച് ചാവടി പി.എൻ.പി.എം.എൽ.പി.സ്കൂൾ

ചാരുംമൂട് : താമരക്കുളം ചാവടി പി.എൻ.പി.എം. എൽ.പി. സ്കൂളിലെ ഇതൾ മാതൃഭൂമി സീഡ് ക്ലബ്ബ് ലോകനാട്ടറിവ് ദിനം ആചരിച്ചു. നാട്ടിൻപുറത്തു വളരുന്ന ഔഷധസസ്യങ്ങൾ ശേഖരിച്ചു. അവയുടെ പ്രദർശനം നടത്തുകയും കുട്ടികൾക്ക് പ്രാധാന്യം പറഞ്ഞു കൊടുക്കുകയും ചെയ്തു. ആടലോടകം, കൊടിത്തൂവ, മലതാങ്ങി, നറുനീണ്ടി, ചിറ്റരത്ത, പാതിരി, പാൽമുതുക്ക്, മുഞ്ഞ, രാമച്ചം, ദശപുഷ്പങ്ങൾ തുടങ്ങി നൂറിൽപ്പരം സസ്യങ്ങളാണ് സ്കൂളിൽ ഒരുക്കിയത്.
പ്രഥമാധ്യാപിക വി. ശ്രീകുമാരി, പി.ടി.എ. പ്രസിഡന്റ് മഹീഷ് മലരിമേൽ, സീഡ് കോ-ഓർഡിനേറ്റർ ഗീത ജി. നായർ, അധ്യാപകരായ ജയശ്രീ, അമ്പിളി, തഹസീന, ദർശന, മായ എന്നിവർ നേതൃത്വം നൽകി.    

August 26
12:53 2022

Write a Comment

Related News