SEED News

സീഡ് ക്ലബ്ബ്‌ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി തുടങ്ങി

വെള്ളംകുളങ്ങര: ഗവ. യു.പി.സ്കൂളിൽ സീഡ് ക്ലബ്ബ്‌ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി തുടങ്ങി. വാർഡംഗം ജയകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. വീയപുരം കൃഷി അസിസ്റ്റന്റ് എസ്. മുരളീധരൻ പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു.  മികച്ച കർഷകയും എസ്.എം.സി. വൈസ് ചെയർപേഴ്‌സണുമായ അമ്പിളിയെ യോഗത്തിൽ ആദരിച്ചു. 
ഗ്രാമപ്പഞ്ചായത്തിലെ മികച്ച യുവകർഷകനായി തിരഞ്ഞെടുക്കപ്പെട്ട വിജിത്‌ലാൽ കൃഷികാര്യങ്ങൾ വിശദീകരിച്ചു. പ്രഥമാധ്യാപിക കെ.കെ. ഷൈല, എസ്.എം.സി. ചെയർമാൻ ഗിരീഷ്, സീഡ് കോ-ഓർഡിനേറ്റർ എസ്. സിന്ധു എന്നിവർ സംസാരിച്ചു.

August 26
12:53 2022

Write a Comment

Related News