SEED News

തെങ്ങിന് സ്നേഹവലയം തീർത്ത് വൈക്കിലശ്ശേരി യു.പി സ്ക്കൂൾ സീഡ് അംഗങ്ങൾ


 വടകര : ലോകനാളികേരദിനം മാതൃഭൂമിസീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വൈക്കിലശ്ശേരി യു.പി സ്കൂളിൽ ആചരിച്ചു. ഹെഡ്മിസ്ട്രസ് രാധാമണി ഉദ്ഘാടനം ചെയ്തു. സ്കൂൾ മുറ്റത്തെ തെങ്ങുകളിൽ കുട്ടികൾ സ്നേഹവലയം തീർത്ത് പ്രതിജ്ഞയെടുത്തു. തെങ്ങുകളെ സംരക്ഷിക്കാനും, തൈകൾ നട്ടുപിടിപ്പിക്കാനും സീഡ് അംഗങ്ങൾ ആഹ്വാനം ചെയ്തു. തെങ്ങിൻ്റെ ഓരോ ഉല്പന്നങ്ങളും പ്രധാനപ്പെട്ടതാണ് അതിനാൽ തെങ്ങുകൃഷിയെ പ്രോത്സാഹിപ്പിക്കാനും, കർഷകർക്ക് ആവിശ്യമായ സഹായങ്ങൾ ഉണ്ടാകണമെന്നും ക്ലബ്ബ് അംഗങ്ങൾ ആവിശ്യപ്പെട്ടു. സീഡ് കോ-ഓർഡിനേറ്റർ അഷ്ക്കർ, അനൂപ്. വേദസ്, ഗോകുൽ എന്നിവർ സംസാരിച്ചു.

September 03
12:53 2022

Write a Comment