SEED News

നോളേജ് സിറ്റി അലിഫ് സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓസോൺ ദിനാചരണവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്യാമ്പയിൻ

താമരശ്ശേരി : മർകസ് നോളേജ് സിറ്റി അലിഫ് സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓസോൺ ദിനാചരണവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്യാമ്പയിൻ നടത്തി.പ്രതീകാത്മകമായി സ്കൂളിലും പരിസരപ്രദേശങ്ങളിലും ബോധവൽക്കരണ റോൾപ്ലേയ് അവതരണം നടത്തി. ഓസോൺ അവബോധം വളർത്തുന്നതിനായി ക്വിസ് മത്സരവും വീഡിയോ അവതരണവും അഭിപ്രായ സർവേയും നടത്തി.സ്കൂൾ പ്രിൻസിപ്പാൾ സി.ആർ സുരേഷ്‌കുമാർ പരിപാടി ഉത്‌ഘാടനം ചെയ്തു.സീഡ് കോഓർഡിനേറ്റർ വിനീത് അദ്ധ്യാപകരായ മഹിമ,ആഗ്നെസ് ഡയാന,നഹാല ,മുഹ്‌സിന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി  

September 22
12:53 2022

Write a Comment

Related News