ഇ.സി.ഇ.കെ. സ്കൂളിൽ അധ്യാപകദിനാഘോഷം
തുറവൂർ: കുത്തിയതോട് ഇ.സി.ഇ.കെ. യൂണിയൻ ഹൈസ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദിനാഘോഷവും കടലാസ് കൂടുനിർമാണ ശില്പശാലയും നടത്തി. പൂർവ വിദ്യാർഥി ഗൗതമി അനഘാ ദാസ് അധ്യാപകദിനാശംസകൾ നേർന്നു. ദേവി പ്രിയ, ആദിത്യാ കിരൺ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. നിർമിച്ച കടലാസുകൂടുകൾ സമീപത്തെ കടകളിൽ ഏൽപ്പിച്ചു. പ്ലാസ്റ്റിക് ഒഴിവാക്കിക്കൊണ്ട് പ്രകൃതിസൗഹൃദജീവിതം പ്രോത്സാഹിപ്പിക്കുകയെന്ന സന്ദേശം നൽകി.
പ്രഥമാധ്യാപിക ജി. വിജയശ്രീ, കോ-ഓർഡിനേറ്റർ സി.കെ. ബീന, അധ്യാപകരായ അനിജ, ആർ. സൗമ്യ എന്നിവർ പങ്കെടുത്തു.
September 24
12:53
2022