അഗ്നിസുരക്ഷാ പരിശീലനം; ക്ലാസ് നടത്തി
ചെറിയനാട്: കൊല്ലകടവ് ഗവ. മുഹമ്മദൻസ് ഹൈസ്‌കൂളിൽ മാതൃഭൂമി നിറകതിർ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അഗ്‌നി സുരക്ഷാപരിശീലനം നടത്തി. മാവേലിക്കര ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ധനേഷ് ക്ലാസ് നയിച്ചു. സീനിയർ അധ്യാപിക ടി.കെ. അനി, ശ്രീകുമാർ, അരുൺ, ആനി കെ. ഡാനിയേൽ എന്നിവർ സംസാരിച്ചു. സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ എച്ച്. അൻവർ നേതൃത്വം നൽകി.
September 24
12:53
2022