SEED News

‘കേരം തിങ്ങും കേരളനാട്’: വിജയികളെ പ്രഖ്യാപിച്ചു

ആലപ്പുഴ: ലോക നാളികേരദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി മാതൃഭൂമി സീഡ് ജില്ലയിൽ നടത്തിയ ചിത്രരചനാമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ‘കേരം തിങ്ങും കേരളനാട്’ എന്ന വിഷയത്തിലായിരുന്നു മത്സരം നടന്നത്. യു.പി.വിഭാഗം- യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ- 1. എസ്. ഹരിറാം (എച്ച്.എസ്. ചെട്ടികുളങ്ങര), 2. പി.ആർ. അയാൻ (എസ്.എൻ.ഡി.എസ്.വൈ. യു.പി.എസ്. ശ്രീകണ്ഠേശ്വരം), 3. വി. അമൽകൃഷ്ണ (എസ്.എൻ. സെൻട്രൽ സ്കൂൾ മാവേലിക്കര). 
എച്ച്.എസ്./എച്ച്.എസ്.എസ്. വിഭാഗം- 1. എം. മാനസമീര (ഗവ. ഗേൾസ് എച്ച്.എസ്.എസ്. ഹരിപ്പാട്), 2. എൽസൺ ആന്റണി (ദേവമാതാ ഹൈസ്കൂൾ ചേന്നംകരി), 3. ദേവിക സുഭാഷ് (എസ്.എൻ. സെൻട്രൽ സ്കൂൾ മാവേലിക്കര).

September 30
12:53 2022

Write a Comment