ഭക്ഷണ അലമാരയിലേക്ക് ഭക്ഷണപ്പൊതികളുമായി കുട്ടികളെത്തി
ചാരുംമൂട്: ഭക്ഷണഅലമാരയിലേക്ക് ഭക്ഷണപ്പൊതികളുമായി കുരുന്നുകളെത്തി. പറയംകുളം കൊട്ടക്കാട്ടുശ്ശേരിക്കര എ.പി.എം.എൽ.പി. സ്‌കൂളിലെ ഉണർവ് മാതൃഭൂമി സീഡ് ക്ലബ്ബിലെ കുട്ടികളാണു ചാരുംമൂട്ടിലെ ഭക്ഷണ അലമാരയിലേക്ക് 65 പേർക്കുള്ള പൊതിച്ചോറുമായെത്തി നാടിനു മാതൃകയായത്. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സിനുഖാൻ, പ്രഥമാധ്യാപിക എസ്. സ്വപ്ന, സീഡ് കോ-ഓർഡിനേറ്റർ വി. മായാലക്ഷ്മി, അധ്യാപകരായ നിഷാ സി. നായർ, എസ്.ആർ. ബിന്ദു, പി.ആർ. രതി, പി.ടി.എ. പ്രസിഡന്റ് സബീന, എൻ. റഹീം തുടങ്ങിയവർ നേതൃത്വം നൽകി.
September 30
12:53
2022