SEED News

നാടൻവിഭവങ്ങളുടെ പ്രദർശനമൊരുക്കി സീഡ് ക്ലബ്ബ്

കരുവാറ്റ: കപ്പ, കാച്ചിൽ, ചേന തുടങ്ങിയ നാടൻവിഭവങ്ങളുടെ കലവറയൊരുക്കി കുട്ടികൾ. കരുവാറ്റ സെയ്ന്റ് ജോസഫ്‌സ് എൽ.പി. സ്കൂളിലെ സീഡ് ക്ലബ്ബ് നടത്തിയ നാടൻഭക്ഷ്യമേളയിലാണ് കുട്ടികൾ വീടുകളിലും പരിസരങ്ങളിൽനിന്നു വിഭവങ്ങൾ സമാഹരിച്ച് രക്ഷാകർത്താക്കളുടെ സഹായത്തോടെ പാചകംചെയ്ത് സ്കൂളിലെത്തിച്ചത്. ഭക്ഷ്യസുരക്ഷാരീതികൾ പരിചയപ്പെടാൻ കുട്ടികൾക്ക് അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചതെന്ന് പ്രഥമാധ്യാപകൻ ഐ.എം. അനീഷ് പറഞ്ഞു. എം.പി.ടി.എ. പ്രസിഡന്റ് ജിജി ചാക്കോ ഉദ്ഘാടനം ചെയ്തു. സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ വർഷ വർഗീസ് ക്ലാസ് നയിച്ചു. അധ്യാപകരായ സി. റിയ, അഞ്ജലി ജോസഫ്, ലീന, ആശ, മരിയ, സി.എൽ. സീന എന്നിവർ നേതൃത്വം നൽകി.

September 30
12:53 2022

Write a Comment

Related News