SEED News

ഇലിപ്പക്കുളം ഗവ. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ചെണ്ടുമല്ലിപ്പൂക്കൃഷിയുടെ വിളവെടുത്തു

വള്ളികുന്നം: ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗം മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികൾ നടത്തിയ ചെണ്ടുമല്ലിപ്പൂക്കൃഷി വിളവെടുത്തു. വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. മോഹൻകുമാർ നിർവഹിച്ചു. സ്കൂൾവളപ്പിൽ 150 ഗ്രോബാഗുകളിലാണു കൃഷി നടത്തിയത്. തൃശ്ശൂർ കാർഷികകോളേജിൽനിന്നു ചെണ്ടുമല്ലിയുടെ മുന്തിയ തൈകൾ വാങ്ങിയാണു കൃഷി നടത്തിയത്. സീഡ് ക്ലബ്ബ് അംഗങ്ങൾ സ്വന്തമായി തയ്യാറാക്കിയ നടീൽമിശ്രിതമാണ് ഗ്രോബാഗുകളിൽ നിറച്ചത്. ചെണ്ടുമല്ലിപ്പൂവ് വില്പനയിലൂടെ ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു ചെലവഴിക്കും. എസ്.എം.സി. ചെയർമാൻ എസ്. വേണു അധ്യക്ഷനായി. പ്രിൻസിപ്പൽമാരായ കെ.ആർ. ഹരി, ആർ. രഞ്ജിത്ത്, ഹെഡ്മിസ്ട്രസ് അനിതാകുമാരി, ആർ. സത്യവർമ്മ, മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർ സി.ജി. വിനോദ്, ആർ. രതീഷ്, എസ്. ശ്രീനാഥ്, എൻ. ഷാജി, എസ്. സബീന, ഡി. സീമ, സ്മിതാ രാജൻ, എസ്. അഞ്ജന, ജെ. പാർവതി തുടങ്ങിയവർ 
പങ്കെടുത്തു.

September 30
12:53 2022

Write a Comment

Related News