SEED News

ഇലയറിവു മേളയുമായി സീഡ് ക്ലബ്ബ്


ചെറിയനാട്: ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി പുനർജനി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇലയറിവുമേള നടത്തി. കുട്ടികൾ ചേർന്ന് തിരുതാളി, കീഴാർനെല്ലി, വിഷ്ണുക്രാന്തി ഉൾപ്പെടെ ധാരാളം സസ്യങ്ങളുടെ ഇലകൾ ശേഖരിച്ചു പ്രദർശനം നടത്തി. 
ഓരോ ഇലയുടെയും ശാസ്ത്രീയനാമം, ഗുണങ്ങൾ എന്നിവ എഴുതിയ ചാർട്ടുകളും പ്രദർശിപ്പി
ച്ചു. 
പ്രിൻസിപ്പൽ ജെ. ലീന, സീഡ് കോ-ഓർഡിനേറ്റർ ആർ. വീണ, അധ്യാപികമാരായ എസ്. ഭാമ, എസ്. സ്വപ്‌ന, സീഡ് അംഗങ്ങളായ എസ്.വി. പ്രണവ്, നന്ദനവിജയ്, യു. അഞ്ജലികൃഷ്ണ എസ്. സചിത്കുമാർ, പി. ആദർശ് എന്നിവർ നേതൃത്വം നൽകി.

October 07
12:53 2022

Write a Comment

Related News