SEED News

മുല്ലശ്ശേരിക്കടവ് സംരക്ഷിക്കാനൊരുങ്ങി സീഡ് ക്ലബ്ബ്

മാന്നാർ: പമ്പാനദിയുടെ തീരത്തുള്ള മാന്നാർ പാവുക്കര മുല്ലശ്ശേരിക്കടവ് സംരക്ഷിക്കാനൊരുങ്ങി പാവുക്കര കരയോഗം യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ. മുല്ലശ്ശേരിക്കടവിലെ കുളിക്കടവ് വൃത്തിയാക്കുക, ഔഷധസസ്യങ്ങളുൾപ്പെടെയുള്ള പൂന്തോട്ടം വെച്ചുപിടിപ്പിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. 
പുഴദിനത്തിൽവിദ്യാർഥികൾ കടവു സന്ദർശിച്ചു. നദീതീരവും കുളിക്കടവും ജലസ്രോതസ്സുകളും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ നാട്ടുകാർക്കു ബോധവത്കരണം നടത്തി. 
പ്രഥമാധ്യാപിക സന്ധ്യ, സീഡ് കോ-ഓർഡിനേറ്റർ അതുൽ എം. അജയ്, സ്കൂൾ മാനേജർ സന്ദീപ്,  ആശ ആർ. നായർ, അനി പ്രഭ, സൗമ്യ എന്നിവർ നേതൃത്വം നൽകി.

October 07
12:53 2022

Write a Comment

Related News