SEED News

ലഹരിവിരുദ്ധ സൈക്കിൾ റാലി

എടത്വ: തലവടി ടി.എം.ടി. ഹൈസ്കൂളിൽ ലഹരിവിരുദ്ധമാസാചരണത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി ബോധവത്കരണ ക്ലാസ്സും ലഹരിവിരുദ്ധ സൈക്കിൾ റാലിയും സംഘടിപ്പിച്ചു. കുട്ടികൾ സ്വയംനിർമിച്ച ലഹരിവിരുദ്ധ പ്ലക്കാർഡുകളുമായാണ് റാലിയിൽ പങ്കെടുത്തത്. 
ഹെഡ്മിസ്ട്രസ്സ് സുജ പി. മാത്യു റാലി ഉദ്‌ഘാടനം ചെയ്തു.
 ലിനുമോൾ കെ., സീഡ് കോ-ഓർഡിനേറ്റർ പുഷ്പാ റാണി എന്നിവർ സംസാരിച്ചു.

October 14
12:53 2022

Write a Comment

Related News