തപാൽദിനം ആചരിച്ചു
ചെറിയനാട്: കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്കൂൾ മാതൃഭൂമി നിറകതിർ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ദേശീയ തപാൽദിനം ആചരിച്ചു. സീഡ് ക്ലബ്ബ് അംഗങ്ങൾ ലഹരിവിരുദ്ധ സന്ദേശങ്ങൾ പോസ്റ്റ് കാർഡിൽ എഴുതി സ്കൂൾക്കുട്ടികൾക്ക് അയച്ചു. തുടർന്ന് കൊല്ലകടവ് തപാൽ ഓഫീസിലെ മുതിർന്ന തപാൽ അസിസ്റ്റന്റ് ബിജി വി. കുറുപ്പ്, പോസ്റ്റ്‌മാൻ പി.കെ. സാലി എന്നിവരെ സീഡ് ക്ലബ്ബ് അംഗങ്ങൾ ആദരിച്ചു.
സീഡ് ക്ലബ്ബ് അംഗങ്ങൾക്ക് തപാൽസേവനങ്ങളെക്കുറിച്ച് അറിവുനൽകി. ഹെഡ്മാസ്റ്റർ ഡോ. പ്രമോദ് ബാബു, അധ്യാപകരായ ജസ്റ്റിൻ ജെയിംസ്, ജി. അരുൺ, സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ എച്ച്. അൻവർ എന്നിവർ നേതൃത്വം നൽകി.
October 14
12:53
2022