SEED News

പോപ്പ് പയസ് സ്‌കൂളിലെ സീഡ് വിദ്യാർഥികൾക്കായി സംവാദം

കറ്റാനം: ലഹരിക്കെതിരേയുള്ള മഹായുദ്ധത്തിന്റെ ഭാഗമായി കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികൾക്കായി സംവാദം നടത്തി. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, എൻ.സി.സി. കേഡറ്റുകൾ സീഡ് ക്ലബ്ബ് അംഗങ്ങൾ എന്നിവർ ചേർന്നാണ് സംവാദം നടത്തിത്.  ലഹരിക്കെതിരേ എന്തെല്ലാം പ്രവർത്തനങ്ങൾ നടത്താം, ലഹരിയെ കുട്ടികളുടെ ഇടയിൽ നിന്ന്‌ എങ്ങനെ തുടച്ചുനീക്കാം, കുട്ടികളുടെ ഇടയിൽ ലഹരിയുടെ ഉപയോഗം കൂടുന്നുണ്ടോ, ലഹരിയുടെ അടിമകളിൽ കൂടുതൽ കുട്ടികളോ എന്നീ വിഷയങ്ങളിലായിരുന്നു സംവാദം. പ്രഥമാധ്യാപകൻ ബിജു ടി. വർഗീസ് ആമുഖപ്രഭാഷണം നടത്തി. സീഡ് ക്ലബ്ബ്‌ കോ-ഓർഡിനേറ്റർ സാൻ ബേബി, ബിന്ദു അലക്‌സ്, ലിബി എന്നിവർ ലഹരിവിരുദ്ധ സന്ദേശം നൽകി.

October 18
12:53 2022

Write a Comment

Related News