SEED News

വിത്തറിവ് പ്രദർശനം

കായംകുളം: നടയ്ക്കാവ് എൽ.പി.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിത്തറിവ് പ്രദർശനം നടത്തി. മുന്നൂറിലധികം വിത്തുകളാണ് പ്രദർശിപ്പിച്ചത്. പച്ചക്കറി വിത്തുകൾ, മരങ്ങളുടെ വിത്തുകൾ, പൂച്ചെടി വിത്തുകൾ, ഔഷധസസ്യങ്ങളുടെ വിത്തുകൾ എന്നിവ പ്രദർശിപ്പിച്ചു. 
നാൽപ്പതോളം നെൽവിത്തുകളും വിവിധയിനം തേങ്ങകളും പ്രദർശനത്തിനുണ്ടായിരുന്നു. പ്രഥമാധ്യാപിക പി.ആർ. ഗീത, സീഡ് കോ-ഓർഡിനേറ്റർ ഗോപീകൃഷ്ണൻ, അധ്യാപകരായ കെ.ജി. ലേഖ, ലേഖ പി. നായർ, രഞ്ജിത, സേതുലക്ഷ്മി, ബിന്ദു എന്നിവർ പ്രദർശനത്തിനു നേതൃത്വം നൽകി.

October 18
12:53 2022

Write a Comment

Related News