SEED News

സീഡിനു പകരംവെക്കാൻ മറ്റൊന്നില്ല - പി. പ്രസാദ്


ആലപ്പുഴ: സീഡിനു സമാനമായി 31 ലക്ഷം വിദ്യാർഥികൾ അംഗമായ മറ്റൊരു പരിസ്ഥിതിപ്രസ്ഥാനം സംസ്ഥാനത്തില്ലെന്നു മന്ത്രി പി. പ്രസാദ് പറഞ്ഞു.  മാതൃഭൂമി സീഡ് ഹരിതവിദ്യാലയം അവാർഡ് വിതരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിയെയും വികസനത്തെയും 
യോജിപ്പിച്ചുകൊണ്ടുപോകാൻ കഴിയുന്ന സൈന്യമാണ് സീഡ്. മുതിർന്നവർക്കും വഴിതെളിക്കാൻ സീഡിലെ കുട്ടികൾക്കു കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഡി.വി. സെന്റിനറി ഹാളിൽ നടന്ന ചടങ്ങിൽ മാതൃഭൂമി യൂണിറ്റ് മാനേജർ മനീഷ്‍കുമാർ അധ്യക്ഷനായി. ന്യൂസ് എഡിറ്റർ വി.വി. തമ്പാൻ, ഫെഡറർ ബാങ്ക് െഡപ്യൂട്ടി വൈസ് പ്രസിഡന്റും ആലപ്പുഴ മേഖലാ തലവനുമായ കെ.പി. സാജൻ, ആലപ്പുഴ എ.ഇ.ഒ. വി.കെ. ശോഭന, സാമൂഹിക വനവത്കരണ വിഭാഗം റേഞ്ച് ഓഫീസർ ഇൻ-ചാർജ് എം.എം. മധുസൂദനൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ സിബി ടി. നീണ്ടിശ്ശേരി, എസ്.ഡി.വി. ഗേൾസ് ഹൈസ്കൂൾ പ്രഥമാധ്യാപിക ആർ. ജയശ്രീ, സീഡ് എസ്.പി.ഒ.സി. വി.എസ്. ജോൺസൺ എന്നിവർ സംസാരിച്ചു. എസ്.ഡി.വി. സ്കൂൾ ഒമ്പതാംക്ലാസ് വിദ്യാർഥികളായ മാളവികാ സുരേഷും അനശ്വരാ മറിയം ബിനുവും ഗാനങ്ങൾ ആലപിച്ചു.
ജില്ലാതല പുരസ്കാരം നേടിയവർ
ശ്രേഷ്ഠഹരിതവിദ്യാലയ പുരസ്കാരം: ടൈനി ടോട്സ് ജൂനിയർ സ്കൂൾ തോണ്ടൻകുളങ്ങര
ഹരിതമുകുളം പുരസ്കാരം: സെയ്ന്റ് മേരീസ് എൽ.പി.എസ്. ചാരുംമൂട്, ഗവ. ആസാദ് മെമ്മോറിയൽ എൽ.പി.എസ്. കായിപ്പുറം. സീഡ് റിപ്പോർട്ടർ: ആദിൽ ഫൈസൽ (ടൈനി ടോട്സ് ജൂനിയർ സ്കൂൾ)
ചേർത്തല
വിദ്യാഭ്യാസ ജില്ല
ഹരിതവിദ്യാലയം: 1. ഗവ. ഡി.വി.എച്ച്.എസ്.എസ്. ചാരമംഗലം, 2. ഗവ. യു.പി.എസ്. ഉഴുവ. 3. ഗവ. യു.പി.എസ്. തമ്പകച്ചുവട്.
ഹരിതജ്യോതി പുരസ്കാരം: ഹോളി ഫാമിലി വിസിറ്റേഷൻ പബ്ലിക് സ്കൂൾ കാട്ടൂർ, സെയ്‌ന്റ്മേരീസ് ഗേൾസ് എച്ച്.എസ്. ചേർത്തല, കെ.പി.എം.യു.പി.എസ്. മുഹമ്മ, വി.എച്ച്.എസ്.എസ്. കണിച്ചുകുളങ്ങര. മികച്ച അധ്യാപക കോ-ഓർഡിനേറ്റർ- സിനി പൊന്നപ്പൻ (ഗവ. ഡി.വി.എച്ച്.എസ്.എസ്. ചാരമംഗലം), ജെം ഓഫ് സീഡ്- ദർശന ശശീന്ദ്രൻ (ജി.യു.പി.എസ്. തമ്പകച്ചുവട്)
ആലപ്പുഴ 
വിദ്യാഭ്യാസ ജില്ല
ഹരിതവിദ്യാലയം: 1. എസ്.ഡി.വി. ഗേൾസ് എച്ച്.എസ്. ആലപ്പുഴ, 2. ഗവ. എച്ച്.എസ്. വീയപുരം 3. ഗവ.എച്ച്.എസ്.എസ്. പറവൂർ.
ഹരിത ജ്യോതി പുരസ്കാരം: ഗവ. യു.പി.എസ്. വെള്ളംകുളങ്ങര, ഗവ. യു.പി.എസ്. കളർകോട്, യു.പി.എസ്. പുന്നപ്ര, ഗവ. യു.പി.എസ്. കാർത്തികപ്പള്ളി. മികച്ച അധ്യാപക കോ-ഓർഡിനേറ്റർ- സിജി എ.എസ്. (ഗവ. എച്ച്.എസ്.എസ്. പറവൂർ) ജെം ഓഫ് സീഡ്: ശ്രീലക്ഷ്മി മഹേഷ് (ഗവ. യു.പി.എസ്. കളർകോട്)
മാവേലിക്കര 
വിദ്യാഭ്യാസ ജില്ല
ഹരിതവിദ്യാലയം: 1. ഗവ. മുഹമ്മദൻസ് എച്ച്.എസ്. കൊല്ലകടവ്, 2. വി.വി.എച്ച്.എസ്.എസ്. താമരക്കുളം, 3. സി.ബി.എം.എച്ച്.എസ്.എസ്. നൂറ
നാട്.
ഹരിത ജ്യോതി പുരസ്കാരം: വിശ്വഭാരതി മോഡൽ എച്ച്.എസ്. കൃഷ്ണപുരം, ഗവ.ഗേൾസ് എച്ച്.എസ്.എസ്. മാവേലിക്കര, ഗവ.എച്ച്.എസ്. പയ്യനല്ലൂർ, ഗവ. യു.പി.എസ്. പേരിശ്ശേരി. 
മികച്ച അധ്യാപക കോ-ഓർഡിനേറ്റർ: ശാന്തി തോമസ് (വി.വി.എച്ച്.എസ്.എസ്. താമരക്കുളം), ജെം ഓഫ് സീഡ്: ശ്രീഗണേഷ് സി.എച്ച്. (വി.വി.എച്ച്.എസ്.എസ്. താമരക്കുളം)
കുട്ടനാട് 
വിദ്യാഭ്യാസ ജില്ല
ഹരിതജ്യോതി പുരസ്കാരം: തകഴി ശിവശങ്കരപ്പിള്ള സ്മാരക ഗവ. യു.പി.എസ്., എൽ. എം.എച്ച്.എസ്.എസ്. പച്ച, ഗവ. എച്ച്.എസ്. കുപ്പപ്പുറം, ബി.ബി.എം.എച്ച്.എസ്. വൈശ്യംഭാഗം. 
മികച്ച അധ്യാപക കോ-ഓർഡിനേറ്റർ: ജീന കുഞ്ചെറിയ (എൽ.എം.എച്ച്.എസ്.എസ്. പച്ച), ജെം ഓഫ് സീഡ്-അതുല്യ പ്രമോദ് (ഗവ. എച്ച്.എസ്. കുപ്പപ്പുറം)
ഹരിതമുകുളം 
പ്രോത്സാഹന പുരസ്കാരം
സി.എം.എസ്.എൽ.പി.എസ്. കായിപ്പുറം, സി.എം.എസ്.എൽ.പി.എസ്. മുഹമ്മ.
സീസൺവാച്ച് 
പുരസ്കാരം
ജവാഹർ നവോദയ വിദ്യാലയ ചെന്നിത്തല, വി.വി.എച്ച്.എസ്.എസ്. താമരക്കുളം, തകഴി ശിവശങ്കരപ്പിള്ള സ്മാരക ഗവ. യു.പി.എസ്.

November 07
12:53 2022

Write a Comment

Related News