SEED News

ലഹരിക്കെതിരേ ഫ്ളാഷ് മോബുമായി അമൃത സ്കൂളിലെ സീഡ് ക്ലബ്ബ്

വള്ളികുന്നം: അമൃത ഹയർ സെക്കൻഡറി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ ലഹരിക്കെതിരേ വള്ളികുന്നം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഫ്ളാഷ് മോബ് നടത്തി.ലഹരിക്കെതിരേ മാതൃഭൂമി സീഡിനോടൊപ്പം അണിചേരുക എന്ന സന്ദേശമുയർത്തി ഗിരീഷ് നല്ലവീട്ടിൽ രചിച്ച് ബാബു നാരായണൻ സംഗീതസംവിധാനവും വിപിൻ ശശിധർ ഓർക്കസ്ട്രേഷനും നിർവഹിച്ച നാടൻപാട്ട് കലാകാരൻ മത്തായി സുനിൽ ആലപിച്ച ഗാനത്തിനൊപ്പമാണ് സീഡ് ക്ലബ്ബ് അംഗങ്ങൾ ചുവടുവെച്ചത്. ഫ്ളാഷ് മോബ് കാണാൻ നാട്ടുകാരും വഴിയാത്രക്കാരുമായി നൂറുകണക്കിനാളുകളാണ് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ അണിനിരന്നത്. സീഡ് കോ-ഓർഡിനേറ്റർ മനോജ് വള്ളികുന്നം, പി.ടി.എ.ഭാരവാഹികൾ, അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.

November 08
12:53 2022

Write a Comment

Related News