SEED News

സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പേപ്പർബാഗ് നിർമാണ പരിശീലനം


ചെറിയനാട്: കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്‌കൂളിൽ മാതൃഭൂമി നിറകതിർ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പേപ്പർ ബാഗ് നിർമാണ പരിശീലനം നടത്തി. 
പ്രകൃതിക്കു ദോഷകരമായി മാറിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് എന്ന മഹാവിപത്തിന്റെ ഉപയോഗം ഒരു പരിധിവരെ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം നടത്തി
യത്.
 പരിശീലനംലഭിച്ച സീഡ് ക്ലബ്ബ് അംഗങ്ങൾ സ്‌കൂളിലെ മറ്റു കുട്ടികളെ പരിശീലിപ്പിക്കും. ഇത്തരത്തിൽ തയ്യാറാക്കിയ പേപ്പർബാഗുകൾ ശേഖരിച്ച് സ്‌കൂളിനുസമീപമുള്ള വീടുകളിലും കടകളിലും നൽകും. 
മാവേലിക്കര ബി.ആർ.സി. പ്രവൃത്തിപരിചയ പരിശീലക അജിതകുമാരി ക്ലാസ് നയിച്ചു. സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ എച്ച്. അൻവർ, വിജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി.

November 09
12:53 2022

Write a Comment

Related News