SEED News

ജൈവവൈവിധ്യപ്പട്ടിക തയ്യാറാക്കലും സന്ദേശറാലിയും


വള്ളികുന്നം: ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് ജൈവവൈവിധ്യപഠനവും രജിസ്റ്റർ തയ്യാറാക്കലും റാലിയും നടത്തി. സംസ്ഥാന ഔഷധസസ്യ ബോർഡിന്റെ സഹകരണത്തോടെയാണു പരിപാടി. എസ്.എം.സി. ചെയർമാൻ എസ്. വേണു ഉദ്ഘാടനം ചെയ്തു. 
പ്രഥമാധ്യാപിക അനിതകുമാരി അധ്യക്ഷയായി. ഔഷധ സസ്യബോർഡ് എക്സിക്യുട്ടീവംഗം ഡോ. പ്രിയാ ദേവദത്ത് ക്ലാസ് നയിച്ചു. സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ ആർ. രാജേഷ്, ശുഭ, കല്പന, ശ്രീലത, രഞ്ജിത, ദീപ, ശ്രീലേഖ എന്നിവർ സംസാരിച്ചു. 
ജൈവവൈവിധ്യപഠനത്തിനുശേഷം സീഡ് ക്ലബ്ബ് അംഗങ്ങൾ വട്ടയ്ക്കാട് ദേവീക്ഷേത്രത്തിനുസമീപത്തെ കാടും കുളങ്ങളും സന്ദർശിച്ച് ജൈവവൈവിധ്യപ്പട്ടിക തയ്യാറാക്കി. ജൈവവൈവിധ്യ സന്ദേശ
റാലിയും നടന്നു.

November 09
12:53 2022

Write a Comment

Related News