SEED News

ശുചീകരണലായനി നിർമാണവുമായി സീഡ് ക്ലബ്ബ്


ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ സ്കൂളിലെ ശൗചാലയവും ക്ലാസ് മുറികളും വൃത്തിയാക്കുന്നതിനായി ശുചീകരണലായനി നിർമാണം തുടങ്ങി. പുൽത്തൈലവും നേർത്ത സോപ്പ് ലായനിയും ഉപയോഗിച്ചാണു നിർമാണം.
സ്കൂളിലെ ആവശ്യത്തിനു പുറമേ വിദ്യാർഥികൾക്കും അധ്യാപകർക്കും മിതമായ നിരക്കിൽ ലഭ്യമാക്കും. പ്രഥമാധ്യാപകൻ എ.എൻ. ശിവപ്രസാദ്, ഡെപ്യൂട്ടി എച്ച്.എം. സബീന ബീവി, അധ്യാപകരായ സി. സന്തോഷ് കുമാർ, സീഡ് കോ-ഓർഡിനേറ്റർ ആകർഷ് അശോകൻ തുടങ്ങിയവർ നേ
തൃത്വം നൽകി.

November 09
12:53 2022

Write a Comment

Related News