സെയ്ന്റ് മേരീസ് എൽ.പി. സ്കൂളിൽ കരനെൽകൃഷിക്ക് തുടക്കം
എടത്വാ: സെയ്ന്റ് മേരീസ് എൽ.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ സ്കൂളിൽ കരനെൽകൃഷിക്ക് തുടക്കമായി.
21 വ്യത്യസ്ത ഇനം നെൽെച്ചടികൾ സ്കൂൾ വളപ്പിൽ കൃഷി ചെയ്ത് അതിന്റെ വളർച്ചാ ഘട്ടങ്ങളും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക, കുട്ടികൾക്ക് കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുക, കുട്ടികളിലെ നിരീക്ഷണപാടവം വളർത്തുക എന്നിവയാണ് പ്രവർത്തന ലക്ഷ്യം.
പ്രാരംഭ നടപടി എന്ന നിലയിൽ നിലമൊരുക്കൽ സീഡ് ക്ലബ്ബ് അംഗങ്ങൾ നടത്തി. സീഡ് ക്ലബ്ബ് അധ്യാപക കോർഡിനേറ്റർമാരായ ജിക്കു സെബാസ്റ്റ്യൻ, അനിലോ തോമസ് എന്നിവർ നേതൃത്വം നൽകി.
November 09
12:53
2022