SEED News

ശിശുദിനം വിളവെടുപ്പ് ഉത്സവമാക്കി കുരുന്നുകൾ

എടത്വാ: ശിശുദിനത്തിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2022-23 അധ്യയനവർഷത്തെ വിളവെടുപ്പുത്സവം ആഘോഷമാക്കി എടത്വാ സെയ്ന്റ് മേരീസ്‌ സ്കൂളിലെ കുരുന്നുകൾ. സ്കൂൾ മാനേജർ ഫാ. മാത്യു ചൂരവടി വിളവെടുപ്പ് ഉദ്ഘാടനം നടത്തി. തലവടി ബി.പി.സി. ജയകൃഷ്ണൻ, തങ്കച്ചൻ കുന്നേൽ, പി.ടി.എ. പ്രസിഡന്റ് ജയൻ ജോസഫ് പുന്നപ്ര, ജെസ്സി പി. ജോൺ, സീഡ് കോ-ഓർഡിനേറ്റർമാരായ ജിക്കു സെബാസ്റ്റ്യൻ, അനിലോ തോമസ്, ബിബിൻ തോമസ് എന്നിവർ പ്രവർത്തനങ്ങൾക്കു നേതൃത്വംനൽകി.

November 18
12:53 2022

Write a Comment

Related News