SEED News

മാതൃഭൂമി സീഡ് ജില്ലാതല പച്ചക്കറിവിത്തു വിതരണം

ആലപ്പുഴ: മാതൃഭൂമി സീഡ് ജില്ലാതല പച്ചക്കറിവിത്തുകളുടെ വിതരണോദ്ഘാടനം ലിയോ തേർട്ടീന്ത് എൽ.പി. സ്കൂളിൽ നടന്നു. മാതൃഭൂമി സീഡും കൃഷിവകുപ്പുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാലയങ്ങളിലും വീടുകളിലും അടുക്കളത്തോട്ടമൊരുക്കുന്നതിനാണിത്. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് െപ്രാമോഷൻ കൗൺസിൽ (വി.എഫ്.പി.സി.കെ.) പദ്ധതിക്കാവശ്യമായ വിത്തുകൾ നൽകി. ആലപ്പുഴ പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ സിബി ടി. നീണ്ടിശ്ശേരി ഉദ്ഘാടനം ചെയ്തു. മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജർ മനീഷ് കുമാർ അധ്യക്ഷനായി. ഫെഡറൽ ബാങ്ക് അസോസിയേറ്റ് വൈസ് പ്രസിഡന്റും ആലപ്പുഴ ബ്രാഞ്ച് ഹെഡുമായ വിനു എം. സാം മുഖ്യപ്രഭാഷണം നടത്തി.രാമങ്കരി വി.എഫ്.പി.സി.കെ. ഡെപ്യൂട്ടി മാനേജർ ആർ. അശ്വതി, പ്രഥമാധ്യാപിക മായാ ഭായി, പി.ടി.എ. പ്രസിഡന്റ് ശരണ്യാ സിജു, സീഡ് എസ്.പി.ഒ.സി. വി.എസ്. ജോൺസൺ, സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ ടെസ്സി നെൽസൺ എന്നിവർ സംസാരിച്ചു.

November 18
12:53 2022

Write a Comment