SEED News

ജീവകാരുണ്യപ്രവർത്തനത്തിൽ പങ്കാളികളായി സീഡ് ക്ലബ്ബ് അംഗങ്ങൾ


മാവേലിക്കര: ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ അക്കോക്ക് മാവേലിക്കരയുടെ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി. മാവേലിക്കരയിലെ വിശപ്പുരഹിത ഭക്ഷണഅലമാരയിൽ അവരവരുടെ വീട്ടിൽനിന്നുള്ള ഭക്ഷണപ്പൊതികൾ എത്തിച്ചു നൽകി. 
സ്‌കൂൾ ഹെഡ്മാസ്റ്റർ ജി. അനിൽകുമാർ, സീഡ് കോ-ഓർഡിനേറ്റർ ആശാ ഭാസ്‌കർ, ക്ലബ്ബംഗങ്ങളായ കുട്ടികൾ എന്നിവർ പങ്കെടുത്തു. ഗേൾസ് സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന് അക്കോക്കിന്റെ ഉപഹാരം ചടങ്ങിൽ കൈമാറി. അക്കോക്ക് ഭാരവാഹികളായ മാജിക് സുനിൽ, രതീഷ് പെർഫെക്ട്, വിശാൽ, വിമല ദേവൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

December 07
12:53 2022

Write a Comment