SEED News

സോയിൽ സർവേ ഓഫീസ് സന്ദർശിച്ച് സീഡ് ക്ലബ്ബ് അംഗങ്ങൾ


ആലപ്പുഴ: ലോക മണ്ണുദിനത്തോടനുബന്ധിച്ച് തോണ്ടൻകുളങ്ങര ടൈനി ടോട്സ് ജൂനിയർ സ്കൂളിലെ  സീഡ് ക്ലബ്ബംഗങ്ങൾ ആലപ്പുഴ സോയിൽസർവേ  ഓഫീസ് സന്ദർശിച്ചു. മണ്ണു പര്യവേക്ഷണ സംരക്ഷണ വകുപ്പൊരുക്കിയ വിവിധയിനം പ്രദർശനം കണ്ടു. 
മണ്ണിന്റെ പി.എച്ച്. മൂല്യനിർണയം, നൈട്രജന്റെ അളവ്  എന്നിവയുടെ പരിശോധനാരീതികളും 
കുട്ടികൾക്കു പരിചിതമാക്കി. 
സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ ജെസ്സി ആൻറണി, സീഡ് ക്ലബ്ബ അംഗങ്ങളായ റൈഹാന, ആസിഫ്, വൈഗ, പാർവതി, വിസ്മയ, റോഷ്, റസൽ, ബിലാൽ, ട്വിങ്കിൾ, രഹാൻ എന്നിവർ പങ്കെടുത്തു.

December 07
12:53 2022

Write a Comment

Related News