പിറന്നാൾ മരം പദ്ധതിയുമായി താമരക്കുളം വി.വി.എച്ച്.എസ്.എസിലെ സീഡ് ക്ലബ്ബ്
ചാരുംമൂട്: ജന്മദിനത്തിൽ മിഠായി വിതരണത്തിനു പകരം വൃക്ഷത്തൈകൾ നട്ട് താമരക്കുളം വി.വി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് അംഗങ്ങൾ. വിദ്യാർഥികൾ മിഠായിയുടെ പ്ലാസ്റ്റിക് കവറുകൾ സ്‌കൂൾ വളപ്പിൽ ഉപേക്ഷിക്കുന്നത് തടയുന്നതിനായാണ് സീഡ് ക്ലബ്ബ് ഈ തീരുമാനമെടുത്തത്.
കഴിഞ്ഞ ദിവസം പിറന്നാൾ ആഘോഷിച്ച ആറാം ക്ലാസ് വിദ്യാർഥിനി മാളവിക വൃക്ഷത്തൈ പ്രഥമാധ്യാപകൻ എ.എൻ. ശിവപ്രസാദിനു കൈമാറി പദ്ധതിക്ക് തുടക്കമിട്ടു. സ്‌കൂളിലെ അധ്യാപകരും സീഡ് ക്ലബ്ബ് അംഗങ്ങളും മറ്റു വിദ്യാർഥികളും ചേർന്ന് വൃക്ഷത്തൈ സ്‌കൂൾ വളപ്പിൽ
നട്ടു.
തൈകളുടെ പരിപാലനച്ചുമതലയും അതത് വിദ്യാർഥികൾക്കാണ്.
സീഡ് കോ-ഓഡിനേറ്റർ എ.എസ്. ആകർഷ്, അധ്യാപിക ദീപ്തി എന്നിവർ പങ്കെടുത്തു.
December 19
12:53
2022