SEED News

ഊർജസംരക്ഷണ ദിനമാചരിച്ചു

ചെറിയനാട്: കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്കൂൾ മാതൃഭൂമി നിറകതിർ സീഡ് ക്ലബ്ബ് ഊർജസംരക്ഷണദിനം ആചരിച്ചു. ഊർജസംരക്ഷണ ദിനത്തിന്റെ പ്രാധാന്യം ഉൾകൊള്ളുന്ന സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖകൾ സ്കൂളിനു സമീപമുള്ള വീടുകളിലും കടകളിലും വിതരണം ചെയ്തു. ഊർജ സംരക്ഷണ പ്രതിജ്ഞ സ്കൂൾ ലീഡർ ജെസ്‌നി അനിയൻ ചൊല്ലിക്കൊടുത്തു. പ്രഥമാധ്യാപകൻ ഡോ. കെ.ആർ. പ്രമോദ് ബാബു, ജസ്റ്റിൻ ജെയിംസ്, ശരണ്യ, അജയ് ബിജു എന്നിവർ പങ്കെടുത്തു. സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ എച്ച്. അൻവർ നേതൃത്വം നൽകി.

December 23
12:53 2022

Write a Comment

Related News