SEED News

ഊർജസംരക്ഷണ ബോധവത്കരണ ക്ലാസ്

എടത്വാ: തലവടി ടി.എം.ടി. ഹൈസ്കൂളിൽ ദേശീയ ഊർജസംരക്ഷണ ദിനാചരണത്തോടനുബന്ധിച്ച് മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എടത്വാ കെ.എസ്.ഇ.ബി.യുടെ സഹകരണത്തോടെ ഊർജസംരക്ഷണ ബോധവത്കരണ ക്ലാസ് നടത്തി. കെ.എസ്.ഇ.ബി. സബ് എൻജിനിയർ എൻ.സി. ബിനുമോൻ ക്ലാസ് നയിച്ചു. പ്രഥമാധ്യാപിക സുജ പി. മാത്യു, അധ്യാപികമാരായ എം. ലിസി, ജാൻസി ജോസ്, സീഡ് കോ-ഓർഡിനേറ്റർ പുഷ്പാറാണി എന്നിവർ സംസാരിച്ചു.

December 23
12:53 2022

Write a Comment

Related News