പി.എൻ.പി.എം. എൽ.പി. സ്‌കൂളിൽ തുളസീവനം പദ്ധതിക്ക് തുടക്കമായി
ചാരുംമൂട്: താമരക്കുളം ചാവടി പി.എൻ.പി.എം. എൽ.പി. സ്‌കൂളിൽ തുളസീവനം പദ്ധതിക്ക് തുടക്കമായി. ഇതൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സ്‌കൂൾ വളപ്പിൽ ഔഷധ പ്രാധാന്യമുള്ള തുളസിച്ചെടികളുടെ തോട്ടം ഒരുങ്ങുന്നത്. കൃഷ്ണ തുളസി, രാമ തുളസി, കർപ്പൂര തുളസി, അയമോദക തുളസി, മിന്റ് തുളസി, നീർ തുളസി, പൂച്ചമീശ തുളസി, നാരക തുളസി, മധുര തുളസി, ടർപ്പൻ തുളസി തുടങ്ങി പതിനെട്ടിൽപ്പരം ഇനങ്ങളാണ് നട്ടുപരിപാലിക്കുന്നത്.
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനുഖാൻ തുളസിത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് മഹീഷ് മലരിമേൽ അധ്യക്ഷനായി. പ്രഥമാധ്യാപിക വി. ശ്രീകുമാരി, എം.പി.ടി.എ. പ്രസിഡന്റ് ശ്രീജ, സീഡ് ക്ലബ്ബ് കോ-ഓഡിനേറ്റർ ഗീത ജി. നായർ, അധ്യാപകരായ ജയശ്രീ, തഹസീന, ദർശന, മായ എന്നിവർ സംസാരിച്ചു.
December 30
12:53
2022