SEED News

വെള്ളംകുളങ്ങര യു.പി.സ്കൂളിൽ ഹരിതമനോഹരം എന്റെ ഗ്രാമം പദ്ധതി

വെള്ളംകുളങ്ങര: ഗവ. യു.പി.സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ്‌ പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിതമനോഹരം എന്റെ ഗ്രാമം പദ്ധതി തുടങ്ങി. സ്കൂളിലെ കാവുകളിൽ വസിക്കുന്ന പക്ഷികൾക്കും ചെറുജീവികൾക്കും വേനൽക്കാലത്ത് ദാഹമകറ്റുന്നതിനുള്ള ജലക്കൂടകളിൽ വെള്ളംനിറച്ചാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പ്രദേശത്തെ ജൈവവൈവിധ്യ കലവറകൾ കണ്ടെത്തി നിരീക്ഷിക്കുക, അവയെ സംരക്ഷിക്കുക, പച്ചപ്പ് നിലനിർത്തുക, പൊതുവിടങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. സ്കൂൾവളപ്പിലെ കാവുകൾ സംരക്ഷിക്കുന്നതിനൊപ്പം പ്രദേശത്തെ മറ്റൊരു കാവ് സന്ദർശിച്ച്‌ ജൈവവൈവിധ്യ വിവരശേഖരണം നടത്താനും തീരുമാനിച്ചു. പ്രഥമാധ്യാപിക കെ.കെ. ഷൈല ഉദ്ഘാടനം ചെയ്തു. അധ്യാപകൻ വി. രജനീഷ്, സീഡ് കോ-ഓർഡിനേറ്റർ എസ്. സിന്ധു എന്നിവർ പങ്കെടുത്തു.

December 30
12:53 2022

Write a Comment