SEED News

ചെറുധാന്യങ്ങൾ കൊണ്ട് ഭക്ഷ്യമേളയൊരുക്കി വിദ്യാർഥികൾ

എടത്വാ: ഭക്ഷണക്രമത്തിൽ ചെറുധാന്യങ്ങളുടെ പങ്കുസംബന്ധിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി 2023 ആഗോള മില്ലറ്റ് വർഷമായി ആചരിക്കുന്നതിനു മുന്നോടിയായി വിദ്യാർഥികൾ ഭക്ഷ്യമേള നടത്തി. തലവടി എ.ഡി. യു.പി.സ്കൂളിന്റെയും മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് ബോധവത്കരണ ക്ലാസും ഭക്ഷ്യമേളയും നടത്തിയത്. എ.ഇ.ഒ. സന്തോഷ് ഉദ്ഘാടനംചെയ്തു. സ്കൂൾ മാനേജർ ജയകുമാർ അധ്യക്ഷനായി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എൻ.എസ്. ഷിബു ക്ലാസ്‌ നയിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അജിത്കുമാർ പിഷാരത്ത് മുഖ്യപ്രഭാഷണം നടത്തി.
കുട്ടികൾ വീടുകളിൽനിന്നു തയ്യാറാക്കിക്കൊണ്ടുവന്ന റാഗി, ചോളം, തിന തുടങ്ങിയ ചെറുധാന്യങ്ങൾ കൊണ്ടുള്ള ഹൽവ, ലഡു, പായസം, അട, പുട്ട്,  ഇടിയപ്പം, വട്ടയപ്പം തുടങ്ങി ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനവും നടന്നു. പ്രഥമാധ്യാപിക വിജയലേഖ, എസ്.ആർ. ശരൺ, കൃഷ്ണകുമാർ, രേഖ, ഗീത, ഗീതു, മഞ്ജു, രശ്മി, ഗംഗ, സൗമ്യ എന്നിവർ നേതൃത്വം നൽകി.

December 30
12:53 2022

Write a Comment

Related News