SEED News

വീയപുരം സ്‌കൂളിൽ പ്രകൃതിപഠനക്യാമ്പ്


വീയപുരം: ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ഹരിതമോഹനം പരിസ്ഥിതി സീഡ് ക്ലബ്ബ്‌ പ്രകൃതി പഠനക്യാമ്പ് സംഘടിപ്പിച്ചു. പാമ്പാടുംചോല ദേശീയ ഉദ്യാനത്തിലായിരുന്നു ക്യാമ്പ്. മൂന്നുദിവസങ്ങളിലായി നടന്ന ക്യാമ്പിൽ ഒരുദിവസം ട്രക്കിങ്ങുമുണ്ടായിരുന്നു. ട്രക്കിങ്ങിനിടയിൽ വിവിധതരത്തിലുള്ള വന്യമൃഗങ്ങളെയും പക്ഷികളെയും കാണുകയും ചെയ്തു. 
സീഡ് ക്ലബ്ബ്‌ കഴിഞ്ഞവർഷം ചിന്നാർ വന്യജീവി സങ്കേതവും സന്ദർശിച്ചിരുന്നു. ബയോളജിസ്റ്റ് കെ.പി. രാജ്കുമാർ, എസ്.എഫ്.ഒ. പ്രകാശ്കുമാർ എന്നിവർ ക്ലാസ് നയിച്ചു. പ്രഥമാധ്യാപിക ഡി. ഷൈനി, എസ്. ശ്രീലേഖ, ബി. ഷൈനി, മുഹമ്മദ് ഷെറീഫ്, എസ്. പ്രഭാദേവി, ഷാജഹാൻ, കെ.വി. സുരേന്ദ്രൻ എന്നിവർ നേതൃ
ത്വം നൽകി

January 04
12:53 2023

Write a Comment

Related News