സീഡ് ക്ലബ്ബിന്റെ ക്രിസ്മസ് സമ്മാനം; വാഹനങ്ങളിൽ വനിതാസഹായ നമ്പരുകൾ
പുന്നപ്ര: പൊതു, സ്വകാര്യ വാഹനങ്ങളിൽ അടിയന്തരഘട്ടങ്ങളിൽ വനിതകൾക്കു വിളിക്കാനുള്ള നമ്പരുകൾ പ്രദർശിപ്പിച്ച് പുന്നപ്ര യു.പി.സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് പ്രവർത്തകർ. ചൈൽഡ് ഹെൽപ്പ് ലൈൻ, നിർഭയ, മിത്ര, സഖി, സ്നേഹിത, വനിതാ പോലീസ് സ്റ്റേഷൻ തുടങ്ങിയ നമ്പരുകൾ ഉൾപ്പെടുത്തിയ സ്റ്റിക്കറുകളാണ് കുട്ടികൾ തയ്യാറാക്കി കെ.എസ്.ആർ.ടി.സി.,
സ്വകാര്യ ബസുകളിൽ പ്രദർശിപ്പിച്ചത്.
പുന്നപ്ര പോലീസ് സ്റ്റേഷനിലെ എസ്.ഐ.മാരായ കെ.എസ്. സന്തോഷ്, ബോബൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പുന്നപ്ര മാർ ഗ്രിഗോറിയോസ് പള്ളിയിലെ ഫാ. ടോമി പടിഞ്ഞാറെവീട്ടിൽ, പ്രഥമാധ്യാപിക പി. പ്രസന്നകുമാരി, അധ്യാപകരായ എ.ടി. ശ്രീലത, അരുൺ വിജയ്, പി.ടി.എ. പ്രസിഡന്റ് സുധീർ പുന്നപ്ര, സീഡ് കോ ഓർഡിനേറ്റർ വിനോദ് രാജൻ എന്നിവർ പങ്കെടുത്തു.
January 27
12:53
2023