SEED News

പ്ലാസ്റ്റിക് സംഭരണകേന്ദ്രം സന്ദർശിച്ച് ഇ.സി.ഇ.കെ.യിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ


കുത്തിയതോട്: എഴുപുന്ന പഞ്ചായത്തിലെ ഹരിത കർമ്മസേനയുടെ പ്ലാസ്റ്റിക് സംഭരണ കേന്ദ്രം സന്ദർശിച്ച് ചമ്മനാട് ഇ.സി.ഇ.കെ.യൂണിയൻ ഹൈസ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ. പ്ലാസ്റ്റിക് സംഭരിക്കുന്നതും വേർതിരിക്കുന്നതും പുനരുപയോഗിക്കുന്നതുമെല്ലാം നേരിൽ മനസ്സിലാക്കാനാണ് കോ-ഓർഡിനേറ്റർ സി.കെ. ബീനയുടെ നേതൃത്വത്തിൽ സീഡ് അംഗങ്ങൾ കേന്ദ്രത്തിലെത്തിയത്. 
പഞ്ചായത്ത് പ്രസിഡൻറ്‌ ആർ. പ്രദീപും ഹരിതകർമ്മ സേനാംഗങ്ങളും ചേർന്ന് കുട്ടികളെ സ്വീകരിച്ചു. 
പ്ലാസ്റ്റിക് ശേഖരിച്ച് വേർതിരിക്കുന്നതു മനസ്സിലാക്കി. ഒപ്പം പ്ലാസ്റ്റിക് ഉപയോഗം പ്രകൃതിക്കുണ്ടാക്കുന്ന ദൂഷ്യവശങ്ങളെപ്പറ്റി ഹരിത സേനാംഗങ്ങളും പഞ്ചായത്ത് പ്രസിഡൻറും കുട്ടികൾക്ക് വിവരിച്ചുകൊടുത്തു. 
വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ മധുക്കുട്ടൻ, ഐ.ആർ.ടി.സി. കോ- ഓർഡിനേറ്റർ അശ്വതി, പ്രഥമാധ്യാപിക വിജയശ്രീ, സീഡ് കോ-ഓർഡിനേറ്റർ, അധ്യാപകരായ ആർ. സൗമ്യ, 
പ്രീത എന്നിവരും പരിപാടിയിൽ പങ്കെടുത്തു.     

February 06
12:53 2023

Write a Comment

Related News