വിദ്യാ പബ്ലിക് സ്‌കൂളിൽ സാംസ്‌കാരിക സമ്മേളനം
കരുവാറ്റ: വിദ്യാ പബ്ലിക് സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് സാംസ്‌കാരികസമ്മേളനം നടത്തി. ചെറിയപ്രായത്തിൽത്തന്നെ കാർഷികവൃത്തിയിലേർപ്പെട്ട സ്‌കൂൾ വിദ്യാർഥിയായ ആശിഷ് സി. ജോയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് തെങ്ങിൻതൈ
നൽകി.
പഞ്ചായത്തംഗങ്ങളായ ഷാജി കരുവാറ്റ, സുനിൽകുമാർ, സ്‌കൂൾ മാനേജർ ഡോ. റെജി മാത്യു, പ്രഥമാധ്യാപിക ബീനാ റെജി, സീഡ് കോ-ഓർഡിനേറ്റർ രമ എസ്. ലാൽ, ഗീതു എന്നിവർ പ്രസംഗിച്ചു
February 06
12:53
2023