SEED News

ലഹരിവിരുദ്ധ ബോധവത്കരണം

ചെറിയനാട്: കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്‌കൂൾ മാതൃഭൂമി നിറകതിർ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളുടെ രണ്ടാംഘട്ടം ആരംഭിച്ചു. 
ലഹരിവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ സ്റ്റിക്കർ വാഹനങ്ങളിൽ പതിപ്പിച്ചുകൊണ്ട് വെണ്മണി പോലീസ് ഇൻസ്‌പെക്ടർ എ. നസീർ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കൊല്ലകടവ് ജങ്ഷനിലെ വിവിധ വാഹനങ്ങളിൽ സ്റ്റിക്കർ പതിപ്പിച്ചു. 
സ്കൂൾ ഹെഡ്മാസ്റ്റർ ഡോ. കെ.ആർ. പ്രമോദ് ബാബു, അധ്യാപകനായ ജെസ്റ്റിൻ ജെയിംസ്, സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ എച്ച്. അൻവർ എന്നിവർ നേതൃത്വം നൽകി.

February 17
12:53 2023

Write a Comment