SEED News

വെള്ളംകുളങ്ങര യു.പി.എസിൽ ഇലയറിവ് ഉത്സവം

വെള്ളംകുളങ്ങര: വെള്ളംകുളങ്ങര ഗവ.യു.പി.സ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ്‌ ഇലയറിവ് മേള നടത്തി. 
വിവിധയിനം ഇലകളുടെ പ്രദർശനത്തിൽ ഇലകളുടെ ആകൃതി, വലുപ്പം, നിറം, പ്രത്യേകത, സിരാവിന്യാസം, ക്രമീകരണം എന്നിവയെപ്പറ്റി കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.
പ്രഥമാധ്യാപിക കെ.കെ. ഷൈല ഉദ്ഘാടനം നിർവഹിച്ചു. സീഡ് കോ- ഓർഡിനേറ്റർ എസ്. സിന്ധു ഇലകളുടെ ഉപയോഗത്തെയും പ്രാധാന്യത്തെയും വിശദീകരിച്ചു. അധ്യാപകരായ വി. രജനീഷ്, വി.എഫ്. രഹീന ബീഗം, ബി. സജിത, ഐ. യമുന, വി.കെ. അനുശ്രീ, ജി. നീനുമോൾ എന്നിവർ 
പങ്കെടുത്തു.

February 17
12:53 2023

Write a Comment